നാളെ സെപ്റ്റംബര്‍ രണ്ടാണു.മലയാളികള്‍ക്ക് ഓണം ആകോഷങ്ങള്‍ തുടങ്ങുന്ന ദിവസം എന്ന് തന്നെ പറയാം.അതെ നാളെയാണ് അത്തം.അത്തം പത്തിനു പൊന്നോണം വന്നെത്തും.
അത്തം എന്ന് പറയുമ്പോള്‍ തന്നെ മനസിലേക്ക് എത്തുന്നത് പൂക്കലാനൂ.അതത്തിന്റെ അന്ന് പൂവിട്ടു തുടങ്ങും മുറ്റത്തു.കഴിഞ്ഞ നാല് വര്ഷമായി അങ്ങനെയുള്ള പതിവുകള്‍ ഒന്നും ഇല്ലായിരുന്നു.ഈ വര്ഷം അതൊക്കെ ചെയാന്‍ നല്ല സമയം ഉണ്ട്.
ഒന്നാം ദിവസം ഒരു വട്ടം പൂവിടും രണ്ടാം ദിവസം അത് രണ്ടു വട്ടങ്ങള്‍ ആവും അങ്ങനെ അങ്ങനെ ദിവസവും ഓരോ വട്ടങ്ങള്‍കൂടി കൂടി വരും.തിരുവോനതിന്ടെ അന്ന് വിപുലമായ ഒരു പൂക്കളവും ഇടും.അത് വരെ സ്വന്തം വീടുകളില്‍ ഇട്ട് വന്നിരുന്ന ഞങ്ങളെല്ലാം അന്ന് ഒരുമിച്ചു പൂവ് ശേഖരിച്ചു അന്ന് ഒരു പൂക്കളമാണ് ഇടുക.
ചാണകം മെഴുകിയാണ് ഇടന്ടതെന്കിലും ഞങ്ങള്‍ അത് ചെയാറില്ല.മണ്ണ് കുഴച്ച് മുറ്റത്തു മെഴുകും.നടുക്ക് മണ്ണ് കൊണ്ടു തൃക്കാക്കരയപ്പനെ പ്രതിഷ്ടിക്കും.അത് വാമനനെ ആണ് സൂചിപ്പിക്കുന്നത്.
രാവിലെ നേരത്തെ എഴുന്നേറ്റു കുളിച്ചിട്ടു വേണം ഇതൊക്കെ ചെയ്യാന്‍.അത് കഴിഞ്ഞൂ പൂവ് പറിക്കാന്‍ പോകും ഞങ്ങളെല്ലാം ഒരുമിച്ചു.പക്ഷെ ആറാം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ മുതല്‍ അങ്ങനെ പൂ പറിക്കാന്‍ പോവുന്നത് നിര്ത്തി.വീടിലും അടുത്തും ഉള്ള പൂവുകള്‍ വച്ചു അഡ്ജസ്റ്റ് ചെയ്യാന്‍ തുടങ്ങി.അപ്പോള്‍ ഓരോ വട്ടവും ഓരോ പൂവ് വേണം .അത് കണ്ടെത്താന്‍ വളരെ budhimutti.ഇലകള്‍ വച്ചൊക്കെ അഡ്ജസ്റ്റ് ചെയ്തിടുണ്ടൂ.ഹ ഹ !!
മുല്ല,തുമ്പ,തുളസി,ചെമ്പരത്തി,ജമന്തി ഇവയൊക്കെ ആണ് ഉപയോഗിച്ചിരുന്നത്.അതൊക്കെ ദൂരെ ദൂരെ പോയി പറിച്ചു കൊണ്ടു വന്നൂ പൂക്കളം ഇടുന്ന അത്ര രസം ആയിരങ്ങള്‍ കൊടുത്തു പൂക്കള്‍ വാങ്ങി ഇട്ടാല്‍ ഒരിക്കലും കിട്ടില്ല.വനിജ്യവല്‍കരണം അതിന്റെ കരാള ഹസ്തങ്ങള്‍ ഓണം പോലെയുള്ള ഇത്തരം ആഖോശങ്ങളിലും കടത്തുന്നത് വളരെ നിര്‍ഭാഗ്യകരമാണ്.
No comments:
Post a Comment