ആ രാത്രിയിലും ആ കാലടികള്‍ എന്നെ തേടി വന്നു.അതിന് അന്ന് മുതല്‍ ഞാന്‍ ഒരു പേരിട്ടു.നിശയുടെ നിശബ്ദമായ കാലടികള്‍ .ശബ്ദമില്ലാത്ത ഞാന്‍ എങ്ങനെ അതിനെ തിരിച്ചറിഞ്ഞു എന്നാലോചിച്ചുകൊണ്ട് ഞാന്‍ ഇന്നലെ കിടന്നപ്പോളാണ് അത് ഇന്നലെയും വന്നത്.പക്ഷെ ഇപ്പോള്‍ അതിന് ശബ്ധമുണ്ടായിരിക്കുന്നു.ശബ്ധമില്ലെന്നു ഒരിക്കലും ഞാന്‍ അതിനോട് പരാതി പറഞ്ഞിട്ടില്ല.അല്ലെങ്കില്‍ എന്നെ കേള്‍പ്പിക്കാന്‍ അല്ല്ലെന്കിലോ അത് ശബ്ധമുണ്ടാകിയത്.എന്നെ തേടിയാണോ അത് വരുന്നതെന്ന് പോലും എനിക്ക് സംശയം ഉണ്ടെന്കിലും ഞാന്‍ എന്നെ ആണെന്ന് വിശ്വസിക്കുന്നു.അല്ലെങ്കില്‍ എന്റെ ഏകാന്ത ജീവിതം എന്നെ അതിന് പ്രേരിപ്പിച്ചു.എന്നെ അല്ല തേടി വരുന്നതു എന്ന് മനസിലാക്കാന്‍ വേണ്ടത്ര തെളിവുകള്‍ ഉണ്ടായിട്ടും ഞാന്‍ അത് വിശ്വസിച്ചില്ല.ഞാന്‍ എന്നും രാത്രി അതിനെ കാത്തിരിന്നു,അത് എന്നെ പ്രതീക്ഷിച്ചാണോ എന്ന് പോലും അറിയാതെ.ചില രാത്രികള്‍ വരാതിരുന്നു എന്നെ വിഷമിപ്പിച്ചൂ .എന്റെ സങ്കടം അവ അറിഞ്ഞോ ആവോ?അറിയില്ല,അല്ലെങ്കില്‍ ഞാന്‍ അറിയിക്കാന്‍ ശ്രമിച്ചില്ല.ആ കാലടികളുടെ ഉടമയെ ഒരു പക്ഷെ ഞാന്‍ പകലുകളില്‍ കണ്ടിരിക്കാം.പക്ഷെ കണ്ടില്ലെന്നു നടിക്കാനാണ് എന്റെ മനസാക്ഷി എന്നോട് പറഞ്ഞതു.അല്ലെങ്കില്‍ അവള് തന്നെയാണൊ എന്നാ എന്റെ സംശയം ആവും.എന്തായാലും ആ കാലടികളെ ഞാന്‍ സ്നേഹിച്ചിരുന്നു.പക്ഷെ അതിന്റെ ഉടമ ആരെന്നു സംശയിക്കുകയും ചെയ്തിരുന്നു.
അല്ലെങ്കില്‍ അവയ്ക്ക് എന്തെങ്കിലും ശബ്ദം ഉണ്ടാക്കാമായിരുന്നു.പക്ഷെ എന്റെ അടുത്ത് വരുമ്പോള്‍ അവയ്ക്ക് എന്നും മൌനമായിരുന്നു.ഏത് എന്റെ മനസ്സിലെ സംശയം വര്ധിപിചതെ ഉള്ളൂ.ഇന്നും എന്നും വന്നില്ലെന്കിലും അവ എന്നെ തേടി വരുന്നുണ്ടെന്ന് വിശ്വസിക്കുന്നു,എന്നെയാണോ തേടി വരുന്നതെന്ന സംശയത്തോടെ തന്നെ.ഞാന്‍ ഈ പോസ്റ്റ് എഴുതി തീരാറായ ഈ അവസരത്തില്‍ ഞാന്‍ ഇട്ട playlistiലെ അവസാന ഗാനത്തിന്റെ
ഈരടികള്‍ ഒഴുകിയെത്തുന്നു....എന്റെ മനസ്സു Windows media പ്ലെയര്‍ മനസിലാക്കിയോ ആവോ...
"പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം "
ശുഭപ്രതീക്ഷയോടെ,
വിപിന്‍
6 comments:
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം "
ശുഭപ്രതീക്ഷയോടെ കാത്തിരിക്കൂ..ചിലങ്കകള്‍ കിലുക്കി അവള് വരും.
athe fazalikka...
shari kantharikutty..:)..njan kathirikunnu....
oru nirashakaamuka smell adikkinnu :)
pratheekshikkunnathokke kollam , avasaan ullathukoode illaathaakkenda.
(meaning, kidannurangaanenkilum nookku) :)
tressy
mariadhakku kidannu urangathu thanneya nallathennu thonnunnu..
Post a Comment